Connect with us

Sports

കൊല്‍ക്കത്തക്ക് വിജയം; ആറാം സ്ഥാനം

Published

|

Last Updated

റാഞ്ചി: ഐ പി എല്‍ പോരാത്തില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം. 116 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നാല് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 റണ്‍സ് നേടിയ ജാക്ക് കാലിസാണ് ടോപ്പ് സ്‌കോറര്‍. മനോജ് തിവാരി 24 റണ്‍സ് നേടി.
റാഞ്ചി ജെ എസ് സി എ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേഗം കുറഞ്ഞ പിച്ചില്‍ ടോസ് നേടി എതിരാളികളെ ബാറ്റിംഗിനയക്കാന്‍ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ഗെയ്‌ലും കോഹ്‌ലിയും ഡിവില്ലിയേഴ്‌സും പൂജാരയും അടങ്ങുന്ന ബാംഗഌര്‍ ബാറ്റിംഗ് നിരയെ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കി. കൂറ്റനടിക്കാരനായ ഗെയ്‌ലാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോറര്‍ 33 റണ്‍സാണ് കരീബിയന്‍ താരം നേടിയത്. ഡിവില്ല്യേഴ്‌സ് 28, കോഹ്‌ലി 17 റണ്‍സെടുത്തു. കൊല്‍ക്കത്തക്കായി നാലോവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത് സുനില്‍ നരെയ്ന്‍ തിളങ്ങി. ജാക്ക് കാലിസ്, ബാലാജി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. കാലിസാണ് മാന്‍ ഓഫ് ദ മാച്ച്.
ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി കോല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ബാംഗഌര്‍ നാലാം സ്ഥാനത്താണ്.