ചിദംബരത്തിന് നിതീഷിന്റെ അസാധാരണ സ്വീകരണം; ഊഹാപോഹങ്ങള്‍ സജീവം

Posted on: May 13, 2013 7:45 am | Last updated: May 13, 2013 at 11:15 am
SHARE

20130511160650പാറ്റ്‌ന: ബീഹാറില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അസാധാരണമായ ഉപചാരം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഊഹാപോഹങ്ങള്‍ക്കിടയാക്കി. നളന്ദ സര്‍വകലാശാലയെ സംബന്ധിച്ച ഒരു യോഗത്തിലും സ്റ്റേറ്റ് ബേങ്ക് ഉദ്യോഗസ്ഥരുടെ ചര്‍ച്ചയിലും പങ്കെടുക്കാനാണ് ചിദംബരം എത്തിയത്. നീതീഷ് കുമാര്‍ സ്വന്തം കാറില്‍ ചിദംബരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിക്കുകയും കോണ്‍ഗ്രസ് നേതാക്കളുമായി ചിദംബരം ചര്‍ച്ച നടത്തുമ്പോള്‍ പുറത്ത് അല്‍പ്പ നേരം കാത്തിരിക്കുകയും ചെയ്തതാണ് ഊഹാപോഹങ്ങള്‍ക്കിടയാക്കിയത്.
പാറ്റ്‌ന വിമാനത്താവളത്തില്‍ വെച്ച് പിന്നീട് നീതീഷ് കുമാര്‍ ചിദംബരത്തെ കണ്ടിരുന്നു. എന്നാല്‍, നിതീഷ് കുമാറിന്റെ പെരുമാറ്റത്തില്‍ അസാധാരണമായ ഒന്നും ഇല്ലെന്നും ഇത് സാധാരണനിലയിലുള്ള ഉപചാരമാണെന്നും എ ഐ സി സി വക്താവ് ശക്കീല്‍ അഹ്മദ് വ്യക്തമാക്കി.
അതേസമയം, കേന്ദ്രം ബീഹാറിന് പ്രത്യേക പദവി നല്‍കിയേക്കുമെന്നതിലേക്കുള്ള സൂചനയാണ് ഈ അസാധാരണ ഉപചാരമെന്ന് ചില പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here