സാന്ത്വനം സഹായ നിധി വിതരണം ചെയ്തു

Posted on: May 13, 2013 10:07 am | Last updated: May 13, 2013 at 10:07 am
SHARE

മലപ്പുറം: എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിയുടെ നിര്‍ധരായ രോഗികള്‍ക്കുള്ള സാന്ത്വനം സഹായ നിധിയുടെ വിതരണോദ്ഘാടനം മന്‍സൂര്‍ ഹാജി ചെന്നൈ നിര്‍വഹിച്ചു.
മൂന്ന് വര്‍ഷത്തിലധികമായി കുടല്‍ വീര്‍ത്ത് അതിന് പരിഹാരമായി വയര്‍ തുളച്ച് മുറിവുണങ്ങാതെ പ്രയാസം സഹിക്കുന്ന മുണ്ടുപറമ്പിലെ ചെറുവായില്‍ ജലാലി (17)ന് ചികിത്സക്കുള്ള സഹായമാണ് വിതരണം ചെയ്തത്.
ചടങ്ങില്‍ പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കെ മുഹമ്മദ് ഇബ്‌റാഹീം, പി പി മുജീബുര്‍റഹ്മാന്‍, കെ നജ്മുദ്ദീന്‍ സഖാഫി, കെ ശൗക്കത്ത് സഖാഫി, ശബീര്‍ സഖാഫി വെളിമുക്ക്, അമീന്‍ ആലത്തൂര്‍പടി പങ്കെടുത്തു.