ഖത്തറില്‍ വിദ്യാര്‍ഥികള്‍ക്ക് ട്രാഫിക് ബോധവത്കരണം നടത്തി

Posted on: May 12, 2013 8:05 pm | Last updated: May 12, 2013 at 8:37 pm
SHARE

road walkingദോഹ: കുട്ടികളുടെ കാല്‍നട സുരക്ഷയെ കുറിച്ച് ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ട്രോമ സര്‍ജറി വിഭാഗവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ബോധവത്കരണ പരിപാടി നടത്തി. എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. യു എന്‍ ആഗോള റോഡ് സുരക്ഷയുടെ ഭാഗമായായിരുന്നു പരിപാടി.
റോഡുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനായി വിശദമായ നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇത്തരം അപകടങ്ങളില്‍ പെടുന്നവരില്‍ കുട്ടികളും ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ബോധവത്കരണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here