സിറാജ് അല്‍ വഗാന്‍ ലേഖകന്‍ നാട്ടില്‍ നിര്യാതനായി

Posted on: May 12, 2013 7:40 pm | Last updated: May 12, 2013 at 7:58 pm
SHARE

അല്‍ ഐന്‍: സിറാജ് ദിനപത്രത്തിന്റെ അല്‍ വഗാന്‍, അല്‍ ഖൂഅ പ്രാദേശിക ലേഖകന്‍ അബ്ദുര്‍റഹീം തലക്കട്ടൂര്‍ (46) നാട്ടില്‍ നിര്യാതനായി. സിറാജ് പത്രം ദുബൈ എഡിഷന്‍ തുടങ്ങിയത് മുതല്‍ 2011 വരെ അല്‍ അല്‍ ഐന്‍ നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അല്‍ വാഗന്‍, അല്‍ ഖൂഅ എന്നീ പ്രദേശങ്ങളിലെ ലേഖകനായിരുന്നു.

ഇരുപത് വര്‍ഷത്തിലധികമായി യു എ ഇയിലുള്ള ഇദ്ദേഹം വളാഞ്ചേരി കാട്ടു പരുത്തി സ്വദേശി ഉബൈദുള്ള ഹാജിയുടെ ടൈലര്‍ ഷോപ്പിലെ കട്ടിംഗ് മാസ്റ്റര്‍ ആയി സേവനം അനുഷ്ഠിക്കുകയും രണ്ട് വര്‍ഷം മുമ്പ് പ്രവാസ ജീവിതം മതിയാക്കി വിശ്രമ ജീവിതം നയിക്കുകയുമായിരുന്നു. തിരൂര്‍ വൈലത്തൂര്‍ തലക്കട്ടൂര്‍ ജുമുഅത്തു പള്ളിക്കു സമീപം പരേതരായ ഊരോത്തിയില്‍ അലവി മുസ്‌ലിയാര്‍-പരീച്ചുമ്മു ദമ്പതികളുടെ മകനാണ്. അല്‍ വാഗനിലെ ബിന്‍ അംറൂര്‍ ഗ്രോസറി ജീവനക്കാരനായ അബ്ദു റഹിമാന്‍ സഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: മുഹമ്മദ്, ഫാത്തിമ്മു ചെറിയ മുണ്ടം, പരേതനായ മൊയ്തീന്‍. ഓമച്ചപ്പുഴ സ്വദേശി നെച്ചിക്കാട്ട് പള്ളിമാളിയില്‍ മുഹമ്മദ് ഹാജിയുടെ മകള്‍ ഖദീജയാണ് ഭാര്യ. മക്കള്‍: സിറാജ് (അല്‍ ഐന്‍), ആയിശ, സുഹൈല്‍, സുമയ്യ. മരുമകന്‍: സുബൈര്‍ ഫൈസി പെരിഞ്ചേരി.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലെ മത-സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. തലക്കട്ടൂര്‍ ഇസ്സത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസ സെക്രട്ടറിയായിരുന്നു റഹീം. സിറാജ് പ്രവര്‍ത്തകരും രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരും പ്രാഥനയും അനുശോചനവും നടത്തി. ആര്‍ എസ് എസി അല്‍ ഐന്‍ സോണ്‍ ചെയര്‍മാന്‍ ഫൈസല്‍ അസ്ഹരി, ശറഫുദ്ദീന്‍ പാലാഴി, യൂസുഫ് റശാദി, സഅദ് ഓമച്ചപ്പുഴ ഉബൈദ് ഹാജി നേതൃത്വം നല്‍കി. പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും ഫൈസല്‍ അസ്ഹരി അജാസ് ആലുവ അഭ്യാര്‍ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here