Connect with us

Gulf

യു എ ഇയില്‍ ഭൂചലനം അനുഭവപ്പെട്ടു

Published

|

Last Updated

ഷാര്‍ജ: യു എ ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ ഭൂചലനം അനുഭവപ്പെട്ടു.
ഇറാന്‍, ഒമാന്‍ എന്നിവിടങ്ങളാണ് ഇതിന്റെ പ്രഭവകേന്ദ്രങ്ങളെന്ന് യു എസ് ഭൗമശാസ്ത്രജ്ഞര്‍ അറിയിച്ചു. ശനി രാവിലെ ആറിനോടടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിച്ചര്‍ സ്‌കെയിലില്‍ യഥാക്രമം 6.2 ഉം 6.3 ഉം രേഖപ്പെടുത്തി.
ഒമാനില്‍ കാര്യമായ അപകടങ്ങള്‍ സംഭവിച്ചിട്ടില്ല. ഇറാനില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം യു എ ഇയെ ഭൂകമ്പം ബാധിച്ചില്ലെന്ന് യു എ ഇ ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു.

---- facebook comment plugin here -----

Latest