നവാസ് വരുന്നത് ഇന്ത്യാ – പാക് ബന്ധം മെച്ചപ്പെടുത്തും: ഖുര്‍ഷിദ്

Posted on: May 12, 2013 2:34 pm | Last updated: May 12, 2013 at 2:34 pm
SHARE

salman gurshidന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നവാസ് ശരീഫ് അധികാരത്തിലെത്തുന്നത് ഇന്ത്യാ – പാക് ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

പാക്കിസ്ഥാനില്‍ ജനാധിപത്യ രീതിയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെ ആയാലും ഇന്ത്യ സ്വാഗതം ചെയ്യുന്നു. നവാസുമായി ഇന്ത്യാ ഗവണ്‍മെന്റിന് നല്ല ബന്ധമാണുള്ളത്. അത് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഖുര്‍ഷിദ് പറഞ്ഞു.