തവനൂര്‍ മുസ്‌ലിം ലീഗിലെ ചേരിതിരിവ് പരസ്യമാകുന്നു

Posted on: May 12, 2013 11:55 am | Last updated: May 12, 2013 at 11:55 am
SHARE

എടപ്പാള്‍: തവനൂര്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗിനകത്തെ ചേരിതിരിവ് പരസ്യമാകുന്നു. രാജിവെച്ച മണ്ഡലം കമ്മിറ്റിയുടെ രാജി സ്വീകരിച്ച് പുതിയ മണ്ഡലം കമ്മിറ്റി രൂപവത്കരിക്കണമെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് രാജിവെച്ച നേതാക്കള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും മണ്ഡലത്തിലെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്. വിദേശത്തുള്ള പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നാട്ടിലെത്തിയാല്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കള്‍ അറിയിച്ചു. മണ്ഡലം ലീഗ് കമ്മിറ്റിക്ക് പിന്തുണ നല്‍കി രാജിവെച്ച പ്രവാസിലീഗ് മണ്ഡലം കമ്മിറ്റിക്കെതിരെയും പ്രവാസിലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
വാണിജ്യ പ്രമുഖന്‍ അയിലക്കാട് കെ വി മുഹമ്മദ്ഹാജിയെ പൂക്കരത്തറ ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാത്തതിലും പ്രവാസി ലീഗിന്റെ പതാകജാഥ സ്വീകരണ സമ്മേളനത്തില്‍ മുഹമ്മദ് ഹാജിക്ക് ഇരിപ്പിടം നല്‍കിയതിലും പ്രതിഷേധിച്ചാണ് ഇവിടെ വിവാദങ്ങള്‍ അരങ്ങേറിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here