വധശിക്ഷ വേണ്ടെന്ന് സി പി എം കേന്ദ്രകമ്മിറ്റി

Posted on: May 12, 2013 10:44 am | Last updated: May 12, 2013 at 10:44 am
SHARE

ന്യൂഡല്‍ഹി: വധശിക്ഷക്കെതിരെ സി പി എം കേന്ദ്രകമ്മിറ്റി. വധശിക്ഷ ഏതു സാഹചര്യത്തിലായാലും അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രകമ്മിറ്റിയില്‍ ധാരണ. ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ തടവുശിക്ഷ വിധിക്കുകയാണ് വേണ്ടതെന്നും സി പി എം വിലയിരുത്തി. മമതാ ബാനര്‍ജിക്കും മന്ത്രിയായ അമിത് മിത്രക്കും നേരെയുണ്ടായ പ്രതിഷേധം അക്രമാസക്തമായത് പാര്‍ട്ടിയുടെ വീഴ്ചയാണെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.