Connect with us

Kozhikode

പി പി നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം: പി ടി എ റഹീം

Published

|

Last Updated

കോഴിക്കോട്: നിശ്ചയദാര്‍ഢ്യത്തിന്റെ വലിയ പ്രതീകമായിരുന്നു പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരെന്ന് പി ടി എ റഹീം എം എല്‍ എ. പി പി മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തീരുമാനിച്ച കാര്യം നടപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാതെ ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറായിരുന്നു. തന്നെ പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് അദ്ദേഹം മാതൃകയായിരുന്നു. പ്രവര്‍ത്തന മേഖലയില്‍ വലിയ ഊര്‍ജമാണ് അദ്ദേഹം തനിക്ക് നല്‍കിയതെന്നും റഹീം പറഞ്ഞു.
കാലിക്കറ്റ് ടവറില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി ടി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, കലാം മാവൂര്‍, അഹ്മദ് ദേവര്‍ കോവില്‍, യഅ്ഖൂബ് ഫൈസി, യൂസഫ് സഖാഫി, കബീര്‍ എളേറ്റില്‍, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, സൈഫുദ്ദീന്‍ ഹാജി, മുഹമ്മദ് മാസ്റ്റര്‍ നരിക്കുനി, പി ടി സി മുഹമ്മദലി മാസ്റ്റര്‍, നാസര്‍ സഖാഫി അമ്പലക്കണ്ടി പ്രസംഗിച്ചു.