Connect with us

Kozhikode

ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി; മുജാഹിദുകള്‍ക്ക് പള്ളിയുടെ അധികാരം നഷ്ടപ്പെട്ടു

Published

|

Last Updated

വടകര: ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മുജാഹിദുകള്‍ക്ക് പള്ളിയുടെ അധികാരം നഷ്ടപ്പെട്ടു. പള്ളിയുടെ നിയന്ത്രണം പരിപാലനകമ്മിറ്റി ഏറ്റെടുത്തു. വടകര താഴെ അങ്ങാടി മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള മസ്ജിദുല്‍ മുജാഹിദീനിലാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച മഗ്‌രിബ് നിസ്‌കാര സമയത്ത് എ പി വിഭാഗം മുജാഹിദിലെ ഔദ്യോഗിക വിഭാഗവും ജിന്ന് വിഭാഗവും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പള്ളി പൂട്ടി.
തുടര്‍ന്ന് മുജാഹിദിലെ എ പി വിഭാഗം, മടവൂര്‍ വിഭാഗം, സക്കരിയ സ്വലാഹി ഗ്രൂപ്പ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലത്തെ പൗരപ്രമുഖനായ അഡ്വ. അബ്ദുല്ല മണപ്രത്തിനെ പ്രശ്‌നം പരിഹരിക്കാന്‍ പള്ളിയുടെ താക്കോല്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മൂന്ന് വിഭാഗവും ചേര്‍ന്ന് പള്ളിയുടെ ചുമതല പരിപാലന കമ്മിറ്റിയെ ഏല്‍പ്പിച്ചത്.
പള്ളിയുടെ ഭരണചുമതല ഇനിമുതല്‍ ഒരു സംഘടനയിലും അംഗമല്ലാത്തവരുടെ നിയന്ത്രണത്തിലാകും. പള്ളിയില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ആളെ ഇമാമായി നിയമിക്കാനും തീരുമാനിച്ചു.

Latest