മര്‍കസ് യൂനാനി ആശുപത്രി ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പും ഇന്ന്‌

Posted on: May 12, 2013 9:10 am | Last updated: May 12, 2013 at 9:10 am
SHARE

താമരശ്ശേരി: മര്‍കസിനു കീഴില്‍ പുതുപ്പാടിയില്‍ ആരംഭിക്കുന്ന യൂനാനി ആശുപത്രിയുടെ ഉദ്ഘാടനവും സൗജന്യ സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പും ഇന്ന് പുതുപ്പാടിയില്‍ നടക്കും. പുതുപ്പാടി ഗ്രാമ പഞ്ചായത്തോഫീസിന് സമീപം രാവിലെ ഒമ്പതിന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സുഹൈല്‍ സിദ്ദിഖി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എം ഐ ഷാനവാസ് എം പി, എം എല്‍ എ മാരായ വി എം ഉമ്മര്‍ മാസ്റ്റര്‍, സി മോയിന്‍കുട്ടി, പി ടി എ റഹീം സംബന്ധിക്കും.
12 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി പ്രമുഖ യൂനാനി ഡോക്ടര്‍ കെ ടി അജ്മലിന്റെ നേതൃത്വത്തില്‍ രോഗികളെ പരിശോധിക്കും. രണ്ടായിരത്തി അഞ്ഞൂറു പേര്‍ക്ക് മരുന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് തെറാപ്പികളും സൗജന്യമായി നല്‍കും.