വേളം പഞ്ചായത്തില്‍ ആധാര്‍- എന്‍ പി ആര്‍ രജിസ്‌ട്രേഷനുകള്‍ അവതാളത്തിലായി

Posted on: May 12, 2013 9:03 am | Last updated: May 12, 2013 at 9:03 am
SHARE

കുറ്റിയാടി: വേളം പഞ്ചായത്തില്‍ ആധാര്‍-എന്‍ പി ആര്‍ റജിസ്‌ട്രേഷനുകള്‍ അവതാളത്തിലായി. മാസങ്ങള്‍ക്ക് മുമ്പ് ഫോട്ടോ എടുക്കലും വിവരങ്ങള്‍ രേഖപ്പെടുത്തലും നടത്തിയിട്ടും ഇതുവരെ ആധാര്‍ കാര്‍ഡുകള്‍ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. രജിസ്‌ട്രേഷന്‍ നടത്തിയ ഏജന്‍സി വിവരങ്ങള്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് കാരണമെന്ന് പറയുന്നു.
ഇപ്പോള്‍ വീണ്ടും ഫോട്ടോയെടുപ്പും രജിസ്‌ട്രേഷനും നടത്താനാണ് നീക്കം. വേളം പഞ്ചായത്തിലെ പൂളക്കൂലിലുള്ള കമ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ സപ്തംബറിലാണ് ഫോട്ടോ എടുപ്പും വിവര ശേഖരണവും നടന്നത്. ആധാറിന്റെയും എന്‍ പി ആറിന്റെയും ഒന്നിച്ചുള്ള രസീതാണ് അന്ന് ആളുകള്‍ക്ക് നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ആധാര്‍ കാര്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീണ്ടും ഫോട്ടോ എടുക്കാനും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടത്.