എസ് വൈ എസ് സമാഗമം: മലയോര സോണുകളില്‍ ജില്ലാ നേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

Posted on: May 12, 2013 8:58 am | Last updated: May 12, 2013 at 8:58 am
SHARE

മുക്കം: യൂനിറ്റ്, സര്‍ക്കിള്‍ ശാക്തീകരണവും പ്രവര്‍ത്തക സംരക്ഷണവും ലക്ഷ്യം വെച്ച് എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമാഗമത്തില്‍ മലയോര സോണുകളില്‍ ജില്ലാ നേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം.
മുക്കം, കൊടുവള്ളി, താമരശ്ശേരി, നടുവണ്ണൂര്‍, ബാലുശ്ശേരി, നരിക്കുനി സോണുകളിലാണ് ഇന്നലെ സമാഗമങ്ങള്‍ നടന്നത്. മലയോരത്തെ ഓരോ സോണുകളിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംഗമിച്ചു. ജില്ലാ നേതാക്കളായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, കെ ആലിക്കുട്ടി ഫൈസി, കെ അബ്ദുല്ല സഅദി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വള്ള്യാട്, സി എച്ച് റഹ്മത്തുല്ല സഖാഫി, കെ എ നാസര്‍മാസ്റ്റര്‍, സലിം അണ്ടോണ, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. യൂനിറ്റ് ശാക്തീകരണം, ‘ആരാണ് സാരഥി’, വ്യവസ്ഥാപിത സംഘടനാ സംവിധാനം’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പഠന ക്ലാസുകള്‍ നടന്നു.
മുഴുവന്‍ സോണുകളിലും നേതാക്കളെ ഷാളുകളണിയിച്ച് സ്വീകരിച്ചു. 10ന് ആരംഭിച്ച സമാഗമം ഇന്ന് സമാപിക്കും. വടകര, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ഫറോക്ക് സോണുകളിലാണ് ഇന്ന് സമാഗമം നടക്കുക.
മുക്കത്ത് എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് എം കെ സുല്‍ഫിക്കര്‍ സഖാഫി അധ്യക്ഷത വഹിച്ചു. കൊടുവള്ളിയില്‍ മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സി അബ്ദുല്ലത്വീഫ് ഫൈസി അധ്യക്ഷത വഹിച്ചു.
താമരശ്ശേരി സോണില്‍ മൊയ്തീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ബീരാന്‍കുട്ടി ഫൈസി ഏകരൂല്‍ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂര്‍ സോണില്‍ മജീദ് സഖാഫി കോട്ടൂരിന്റെ അധ്യക്ഷതയില്‍ എന്‍ കെ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരിയില്‍ കെ എച്ച് കോയഹാജിയുടെ അധ്യക്ഷതയില്‍ മജീദ് ഫൈസി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. നരിക്കുനിയില്‍ ടി എ മുഹമ്മദ് അഹ്‌സനിയുടെ അധ്യക്ഷതയില്‍ ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here