റയല്‍ സമനില വഴങ്ങി; ബാഴ്‌സക്ക് സ്പാനിഷ് ലീഗ് കിരീടം

Posted on: May 12, 2013 8:48 am | Last updated: May 12, 2013 at 8:48 am
SHARE
RCD Espanyol v Real Madrid CF - La Liga
മത്സരശേഷം നിരാശയോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

മാഡ്രിഡ്: എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാംമ്പ്യന്‍മാരായി. നിലവിലെ ചാംമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് എസ്പാനിയോളിനെതിരെ 1-1 ന് സമനില വഴങ്ങിയതോടെയാണ് ബാഴ്‌സ പോയിന്റ് നിലയില്‍ മുന്നോട്ടു കയറിയത്. റയലുമായി ഏഴു പോയിന്റിന്റെ വ്യത്യാസമുണ്ട് ബാഴ്‌സക്ക്. രണ്ട് കളികളാണ് മാഡ്രിഡിന് ബാക്കിയുള്ളത്. എന്നാല്‍ ബാഴ്‌സലോണക്ക് നാലു മത്സരങ്ങളാണ് ബാക്കിയുള്ളത്.

ആദ്യ പകുതിയില്‍ സ്റ്റുവാനിയിലൂടെ മുന്നിലെത്തിയ എസ്പാനിയോളിനെതിരെ റയലിന്റെ സമനില ഗോള്‍ നേടിയത് ഗോണ്‍സാലോ ഹിഗൈ്വന്‍ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here