സിറ്റിയെ അട്ടിമറിച്ചു; എഫ് എ കപ്പ് വിഗാന്

Posted on: May 12, 2013 8:28 am | Last updated: May 12, 2013 at 8:30 am
SHARE
Wigan Athletic's Ben Watson, right, celebrates scoring in the FA Cup final against Manchester City
വിജയഗോള്‍ നേടിയ ബെന്‍ വാട്‌സന്റെ ആഹ്ലാദം

ലണ്ടന്‍: തൊണ്ണൂറാം മിനുട്ടില്‍ ബെന്‍ വാട്‌സന്റെ ഹെഡര്‍ ചരിത്രത്തിലേക്കായിരുന്നു. വിഗാന്റെ 91 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രധാന കിരീടത്തിലേക്കുള്ള ഹെഡറായിരുന്നു അത്. ഒപ്പം എഫ് എ കപ്പ് കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നും. ഒരു ലക്ഷത്തോടടുത്ത് കാണികളെ സാക്ഷി നിര്‍ത്തിയാണ് ബെന്‍ വാട്‌സന്റെ ഏക ഗോളില്‍ വിഗാന്‍ കിരീടം ചൂടിയത്. 84ാം മിനുട്ടില്‍ സിറ്റിയുടെ റൈറ്റ് ബാക്ക് പാബ്ലോ സബലേറ്റ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കിട്ടി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിന് ശേഷം പഴുതുകള്‍ കണ്ടെത്തി ഇരച്ചെത്തിയതാണ് വിഗാന്റെ വിജയത്തിന് കാരണം. ഇരു ടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്.