Connect with us

Gulf

ദുബൈയില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ 50

Published

|

Last Updated

ദുബൈ: 50 ഓളം സ്ഥലങ്ങളില്‍ നിരന്തരം വാഹനാപകടങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയെന്ന് ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ ഉദയ് അറിയിച്ചു.

വിദഗ്ധരായ ആളുകളുടെ സഹായത്തോടെ പരിഹാര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി അടയാളപ്പെടുത്തി. ഇനിയും ഇക്കാര്യത്തില്‍ പഠനം നടക്കും. ദുബൈയെ അപകട രഹിത നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. ഉയര്‍ന്ന നിലവാരത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ ദുബൈ ലക്ഷ്യം വെക്കുന്നു.
റോഡ് സുരക്ഷക്ക് ആര്‍ ടി എ സുരക്ഷാ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. റോഡുകള്‍ ആധുനിക വത്കരിക്കുന്നതിലും ദുബൈ ശ്രദ്ധ ചെലുത്തുന്നു. എല്ലായിടത്തും നിരീക്ഷണങ്ങളാണ് മറ്റൊരു സവിശേഷത. റോഡപകടങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെയും പരിഹാര നടപടികള്‍ കൈക്കൊള്ളും. കഴിഞ്ഞ വര്‍ഷമാണ് സമഗ്രമായ പരിശോധന നടത്തിയത്. 22 സ്ഥലങ്ങളില്‍ നവീകരണം നടത്തി. 23 സ്ഥലങ്ങളില്‍ നവീകരണം തുടരുന്നു. അഞ്ചിടങ്ങള്‍ പൂര്‍ണമായും പുനഃസൃഷ്ടിച്ചു.
റോഡ് സുരക്ഷക്ക് 2009 മുതല്‍ മുന്തിയ പരിഗണന നല്‍കിവരുന്നു. വാഹനം ഇടിച്ചു മരിക്കുന്നതിനെതിരെ ബോധവത്കരണം ശക്തമാക്കിയിരുന്നു. 2009ല്‍ 78 പേര്‍ മരിച്ചു. 2012ല്‍ 50 പേരായി ചുരുങ്ങി.
അമിത വേഗതയാണ് പ്രധാന പ്രശ്‌നം. 86 ശതമാനം അപകടങ്ങള്‍ക്കു കാരണം അമിത വേഗതയാണ്. 36 ശതമാനം ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതു കൊണ്ടും. റോഡ് രൂപകല്‍പ്പന ചെയ്യുന്നതിന് മുമ്പ് അപകട സാധ്യത കണക്കിലെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപ്പാലങ്ങള്‍ വ്യാപകമാകും. ദുബൈ പോലീസുമായി സഹകരിച്ച് റഡാറുകള്‍ കാര്യക്ഷമമാക്കുമെന്നും മൈത്ത അറിയിച്ചു.

Latest