Connect with us

Kerala

കേടായ വൈദ്യുതി മീറ്ററുകള്‍ മാറ്റുന്നില്ല; പ്രതിദിന നഷ്ടം ഒരു കോടി രൂപ

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് പ്രവര്‍ത്തന രഹിതമായ വൈദ്യുതി മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാന്‍ വൈകുന്നതു മൂലം കെ എസ് ഇ ബിക്ക് പ്രതിദിനം നഷ്ടം 1 കോടി രൂപ. സംസ്ഥാനത്ത് 12.21 ലക്ഷം മീറ്ററുകള്‍ കേടായി കിടക്കുന്നതായി കെ എസ് ഇ ബിയുടെ ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഇവ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ വൈദ്യുതി ബോര്‍ഡ് ഇതുവരെ സ്വീകരിച്ചിട്ടില്ല. 15 ലക്ഷം യൂനിറ്റ് വൈദ്യുതിയുടെ നഷ്ടം ഇതിലൂടെ പ്രതിദിനം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍.
കേടായ മീറ്ററുകള്‍ക്ക് പകരം മീറ്റര്‍ വാങ്ങാന്‍ നടപടി ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ആകെ 85 ലക്ഷം ഉപഭോക്താക്കളാണുള്ളത്. 12,21,370 മീറ്ററുകളാണ് കേടായിക്കിടക്കുന്നത്. ഇതില്‍ 11,77,276 എണ്ണം സിംഗിള്‍ ഫേസ് മീറ്ററുകളാണ്. ത്രീഫേസ് മീറ്ററുകളും 44,094.
പ്രവര്‍ത്തന രഹിതമായ മീറ്ററുകള്‍ മൂലമുള്ള പ്രതിദിന വൈദ്യുതി നഷ്ടം 15 ലക്ഷം യൂനിറ്റാണ്. ഇതിലൂടെ പ്രതിദിനം 1 കോടി രൂപ വരുമാന നഷ്ടം വരുന്നുണ്ട്. പ്രവര്‍ത്തന രഹിതമായ മീറ്ററുള്ള ഉപഭോക്താക്കള്‍ക്ക് ലാഭ പ്രഭയില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ല.
പങ്കാളിയായാലും ഉപഭോഗം കണക്കാക്കാന്‍ മാര്‍ഗമില്ല. പുതുതായി വൈദ്യുതി കണക്ഷന്‍ നേടുന്നവര്‍ക്ക് നല്‍കാനും വൈദ്യുതി ബോര്‍ഡില്‍ മീറ്ററുകളില്ലാത്ത അവസ്ഥയാണ്.