Connect with us

Malappuram

ഇര്‍ശാദിയ്യ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Published

|

Last Updated

കൊളത്തൂര്‍: ആത്മീയ സാന്നിധ്യവും പ്രാര്‍ഥനാ പുണ്യവും പകര്‍ന്ന് ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന് സമാപനം. അറിവും അക്ഷരവും കാരുണ്യവുമായി നിറഞ്ഞു നിന്ന വൈജ്ഞാനിക കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷികളാക്കി വിദ്യാഭ്യാസ സേവന മേഖലയില്‍ വൈവിധ്യമാര്‍ന്ന ഇരുപത് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു കൊണ്ടാണ് സമ്മേളനം സമാപിച്ചത്.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂരിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച സമാപന സമ്മേളനം സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ സംസാരിച്ചു.
ശൈഖ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അവാര്‍ഡ്ദാനം നടത്തി. ശൈഖ് ഖാലിദ് സാലം ശംസ് അല്‍ ഹുസ്‌നി അബൂദബി, ശൈഖ് ഹസന്‍ അല്‍ഹുസ്‌നി, മന്‍സൂര്‍ ഹാജി ചെന്നൈ അതിഥികളായിരുന്നു. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം, സയ്യിദ് അഹ്മദ് ശിഹാബ് തിരൂര്‍ക്കാട്, ഹബീബ് കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് പൂക്കോയ തങ്ങള്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇര്‍ശാദിയ്യ ജനറല്‍ സെക്രട്ടറി അലവി സഖാഫി കൊളത്തൂര്‍ സ്വാഗതവും കെ ടി എ ഗഫൂര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന ചടങ്ങില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥി സമ്മേളനം, പ്രവാസി സമ്മിറ്റ്, മുതഅല്ലിം സമ്മേളനം എന്നിവയും നടന്നു.

Latest