കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തം നിയന്ത്രണവിധേയം

Posted on: May 11, 2013 9:54 pm | Last updated: May 11, 2013 at 11:23 pm
SHARE

fire

കോഴിക്കോട്: മിഠായിത്തെരുവില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എം പി റോഡിലെ ഒയായിസ് കോംപൗണ്ടിലെ പ്ലാസ്റ്റിക്ക് കടയിലായിരുന്നു തീപിടുത്തമുണ്ടായത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
പ്ലാസ്റ്റിക് ബേഗുകളും സ്‌റ്റേഷനറി സാധനങ്ങളും വില്‍പ്പന നടത്തുന്ന മൂന്ന് കടകളിലാണ് അഗ്‌നിബാധയുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വീതി കുറഞ്ഞ എം പി റോഡ് വഴി ഫയര്‍ഫോഴ്‌സിന് എത്തിച്ചേരാന്‍ പ്രയാസമനുഭവപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ചെറിയതോതില്‍ ബാധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here