തുര്‍ക്കിയില്‍ സ്‌ഫോടനം; 40 മരണം

Posted on: May 11, 2013 8:09 pm | Last updated: May 11, 2013 at 10:50 pm
SHARE

അങ്കാറ: തുര്‍ക്കിയില്‍ തുര്‍ക്കി-സിറിയ അതിര്‍ത്തിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ കുറഞ്ഞത് 40 പേര്‍ മരിക്കുകയും 100 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതിര്‍ത്തി പട്ടണമായ റെയ്ഹാന്‍ലിയിലെ ടൗണ്‍ഹാളിനും പോസ്‌റ്റോഫീസിനും സമീപമാണ് സ്‌ഫോടനം ന

ടന്നത്. സ്‌ഫോടനത്തില്‍ വാഹനങ്ങളും വീടുകളും ഷോപ്പുകളും തകര്‍ന്നിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

തുര്‍ക്കി ഇതിനെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് വിദേശകാര്യമന്ത്രി അഹ്മദ് ദാവുദോഗ്‌ലു പറഞ്ഞു.
‘ തുര്‍ക്കിയുടെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ തങ്ങള്‍ അത് അനുവദിക്കില്ല’- അദ്ദേഹം ബെര്‍ലിനില്‍ പറഞ്ഞു. സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ സ്‌ഫോടനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here