റെയില്‍വേ ജോഷിക്ക്; നിയമം സിബലിന്

Posted on: May 11, 2013 4:38 pm | Last updated: May 11, 2013 at 9:50 pm
SHARE

Kabil_110513ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരായ പവന്‍ കുമാര്‍ ബന്‍സാലു് അശ്വിനികുമാറും രാജിവെച്ച സാഹചര്യത്തില്‍ ഒഴിവുവന്ന റെയില്‍വേ, നിയമ വകുപ്പുകള്‍ നിലവിലുള്ള അംഗങ്ങള്‍ തന്നെ കൈകാര്യം ചെയ്യും. ബന്‍സല്‍ ചുമതല വഹിച്ചിരുന്ന റെയില്‍വേ വകുപ്പ് ഗതാഗത മന്ത്രി സി പി ജോഷിക്കും അശ്വിനികുമാര്‍ വഹിച്ചിരുന്ന നിയമവകുപ്പ് കപില്‍ സിബലിനും നല്‍കും. ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങി വെള്ളിയാഴ്ചയാണ് ഇരു മന്ത്രിമാരും രാജിവെച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുതിയ റെയില്‍വേ മന്ത്രിയാകുമെന്നാണ് നേരെത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.