വിഎസിന്റെ സ്റ്റാഫുകള്‍ക്കെതിരേയുളള പരാതി കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയില്‍

Posted on: May 11, 2013 11:56 am | Last updated: May 11, 2013 at 11:57 am
SHARE

vs-achuthanandan01_5ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തര്‍ക്കെതിരേയുള്ള പരാതി കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. അജണ്ടയിലെ മൂന്നാമത്തെ വിഷയമായാണ് ഇത് യോഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍ എന്നിവര്‍ക്കെതിരെയുള്ള പരാതിയാണ് പരിഗണിക്കുന്നത്. വിഎസിനെതിരേയുള്ള പ്രമേയം ഉള്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ പോളിറ്റ് ബ്യൂറോ വീണ്ടും യോഗം ചേരും.