Connect with us

Palakkad

അഭിഭാഷകന് ജീവ പര്യന്തം

Published

|

Last Updated

പാലക്കാട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ കോണ്‍ഗ്രസ് നേതാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകനെ ജീവപര്യന്തം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ ഒരു വര്‍ഷത്തെ കഠിന തടവും വിധിച്ചിട്ടുണ്ട്. പ്രതിയുടെ പിതാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. പാലക്കാട് കോടതിയിലെ അഭിഭാഷകനായ കുഴല്‍മന്ദം ചരപ്പറമ്പ് എടക്കാട് വീട്ടില്‍ അഡ്വ. രതീഷ്‌കുമാറി(42)നെയാണ് പാലക്കാട് അതിവേഗ കോടതി (മൂന്ന്) ജഡ്ജി കെ ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്. ഇയാളുടെ പിതാവ് രാമകൃഷ്ണന് (72) കേസിലുള്ള പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പറഞ്ഞ് വെറുതെ വിടുകയായിരുന്നു.
2007 ഏപ്രില്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. പറമ്പിന്റെ അതിര്‍ത്തിയില്‍ വേലികെട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുഴല്‍മന്ദം ചരപ്പറമ്പ് എടക്കാട് ഇ ആര്‍ നാരായണനെയാണ് കൊലപ്പെടുത്തിയത്. നാരായണനും രാമകൃഷ്ണനും തമ്മില്‍ വേലി തര്‍ക്കത്തില്‍ സംസാരം നടക്കുമ്പോള്‍ രതീഷ് എത്തി കുത്തികൊലപ്പെടുത്തിയതായാണ് കേസ്.

Latest