വാര്‍ഷികസമ്മേളനം: ഫലവൃക്ഷങ്ങള്‍ നടും

Posted on: May 11, 2013 6:00 am | Last updated: May 10, 2013 at 11:01 pm
SHARE

തൃശൂര്‍: ഐതിഹാസികമായ എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാനസമ്മേളന സ്മരണാര്‍ത്ഥം ജില്ലയിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് എസ് എസ് എഫ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന് മുന്നോടിയായിട്ടാണ് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക. പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിനുള്ള പ്രചോദനം സമൂഹത്തില്‍ നല്‍കുന്നതും ലക്ഷ്യം വെച്ച്‌കൊണ്ടാണ് പരിപാടി സംഘടിപ്പക്കുന്നത്. ജില്ലാ സെക്ടര്‍ ഗ്രീന്‍വൈറ്റ് ബ്ലൂ ഐടീം അംഗങ്ങള്‍ നേതൃത്വം നല്‍കുമെന്ന് ജില്ലാഭാരവാഹിമീറ്റ് അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് റഫീഖ് ലത്ത്വീഫി അദ്ധ്യക്ഷത വഹിച്ചു. നിസാര്‍ സഖാഫി, നിസാര്‍ സഖാഫി പി എസ് എം റഫീഖ്, ഉമര്‍ സഖാഫി, താല്‍ഹത്ത്, ബഷീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്ഹാഖ് സഖാഫി സ്വാഗതവും ആസിഫ് ചളിങ്ങാട് നന്ദിയും പറഞ്ഞു.