Connect with us

Kannur

ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: മന്ത്രി ജോസഫ്

Published

|

Last Updated

കണ്ണൂര്‍: നിര്‍ത്തല്‍ ചെയ്ത ഡ്രൈവര്‍ തസ്തികകള്‍ പുനഃസ്ഥാപിക്കാനും ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി കെ സി ജോസഫ്. സംതൃപ്തമായ സിവില്‍ സര്‍വീസാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റവന്യൂ വരുമാനം കൊണ്ടുമാത്രം സര്‍ക്കാരിനു വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതേതുടര്‍ന്നാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിച്ചത്. 30 വര്‍ഷം ജോലി ചെയ്തവര്‍ അതിലേറെ കാലം പെന്‍ഷന്‍ വാങ്ങുന്ന സാഹചര്യമാണ്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസിയുടെ അവസ്ഥയായിരിക്കും സര്‍ക്കാരിനുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. വായ്പ എടുത്താണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്. വായ്പയെടുത്ത് ആധുനിക രീതിയിലുള്ള റോഡ് നിര്‍മിച്ചാല്‍ പോലും ടോള്‍ പിരിക്കാന്‍ സമ്മതിക്കുന്നില്ല. ഇത് വായ്പാ തിരിച്ചടവിനെ ബാധിക്കും. വായ്പകള്‍ യഥാസമയം അടച്ചുതീര്‍ക്കാന്‍ കഴിയാതിരുന്നാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചുപോകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു. സി പി മുരളി, കെ ഗിരിധരന്‍, സര്‍ദാര്‍ജി, തങ്കരാജന്‍, വി പി വമ്പന്‍, അഹമ്മദ്കുട്ടി കുന്നത്ത്, പി കണ്ണന്‍, കെ എം ഷാജി പ്രസംഗിച്ചു.

Latest