ഡി എം വിംസ് അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം

Posted on: May 11, 2013 6:00 am | Last updated: May 10, 2013 at 10:36 pm
SHARE

കല്‍പ്പറ്റ: ഡി എം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ അര്‍ബന്‍ മെഡിക്കല്‍ സെന്റര്‍ കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ ഈ മാസം 13ന് ഉദ്ഘാടനം ചെയ്യും. വിംസിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംരംഭം നഗര ആരോഗ്യ പ്രശ്‌നങ്ങള്‍, ശുചിത്വം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവക്ക് ഊന്നല്‍ നല്‍കും. ഉച്ചക്ക് 12ന്് എം പി എം ഐ ഷാനവാസ് ഉദ്ഘാടനം നിര്‍വഹിക്കും. എം വി ശ്രേയാംസ്‌കുമാര്‍ എം. എല്‍ എ അധ്യക്ഷത വഹിക്കും. വിംസിന്റെ ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ആമുഖ പ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, കുട്ടികളുടെ വിഭാഗം, പ്രസവവിഭാഗം, അസ്ഥിരോഗവിഭാഗം, ഇ എന്‍ ടി, തുടങ്ങിയവയുടെ ഒ പി സേവനവും, കൂടാതെ നഗരപ്രദേശങ്ങളിലെ ആരോഗ്യ ശുചിത്യ പ്രശ്‌നങ്ങള്‍, രോഗപ്രതിരോധം തുടങ്ങിയവ പ0ിക്കുന്നതിനും പരിഹരിക്കുന്നതിനും ഊന്നല്‍ നല്‍കികൊണ്ടായിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.ലാബോറട്ടറി, ഇസിജി, എക്‌സ്‌റേ, ഫാര്‍മസി, ആംബുലന്‍സ് എന്നീ സേവനങ്ങളും ഈ കേന്ദ്രത്തില്‍ ലഭ്യമായിരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here