Connect with us

National

ബന്‍സലിന് പിന്നാലെ അശ്വിനികുമാറും രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ രാജിവെച്ച് മണിക്കൂറുകള്‍ക്കം നിയമമന്ത്രി അശ്വിനികുമാറും രാജിവെച്ചു. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ അശ്വിനികുമാര്‍ തന്റെ രാജിക്കത്ത് കൈമാറി.

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനികുമാര്‍ ഇടപെട്ട് തിരുത്തിയെന്ന് സി ബി ഐ സുപ്രീംകോടതിയില്‍ സ്ത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് കോടതി നിയമമന്ത്രാലയത്തെ വിമര്‍ശിച്ചിരുന്നു.

റെയില്‍വേയില്‍ സ്ഥാനക്കയറ്റത്തിന് അനന്തരവന്‍ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണമാണ് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ രാജിയില്‍ കലാശിച്ചത്. താന്‍ രാജിവെച്ചതായി ബന്‍സാല്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച്ച നടത്തിയ യു പി എ അദ്ധ്യക്ഷ സോണിയാഗാന്ധി മന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയായിരിക്കും പുതിയ റെയില്‍വേ മന്ത്രി. മനീഷ് തിവാരി, കബില്‍ സിബല്‍ എന്നിവരില്‍ ആരെങ്കിലും നിയമമന്ത്രിയാവുമെന്നാണ് സൂചന.

 

Latest