മഹാരാഷ്ട്രയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

Posted on: May 10, 2013 9:04 pm | Last updated: May 10, 2013 at 9:04 pm
SHARE

ലാതൂര്‍: മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാതൂര്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള നലേഗാവണിയിലുള്ള ബസ് സ്റ്റാന്റില്‍ വെച്ചാണ് സംഭവം. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ബസ്സിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോംബ് സ്‌ക്വാഡും മഹാരാഷ്ട്ര എ ടി എസ്സും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here