Connect with us

Gulf

നിസ്‌കാര സമയത്ത് വ്യാപാരസ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദേശം

Published

|

Last Updated

അജ്മാന്‍: മസ്ജിദുകളുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ബാങ്ക് വിളിച്ചുകഴിഞ്ഞാല്‍ നിസ്‌കാരം കഴിയുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഷാര്‍ജ നഗരസഭ. നിയമം നിലവില്‍ വരുന്നതിന്റെ മുന്നോടിയായി അധികൃതര്‍ ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക അറിയിപ്പ് പതിച്ചിട്ടുണ്ട്.

നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭാപരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ അധികൃതര്‍ സന്ദര്‍ശനം നടത്തി സ്ഥാപനങ്ങള്‍ 10 മിനിട്ട് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കി. തുടക്കത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ആവര്‍ത്തിച്ചാല്‍ പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി. നിയമം നടപ്പില്‍ വരുത്തുന്നതില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്നും അധികൃതര്‍ അറിയിച്ചു.
മസ്ജിദുകളില്‍ നിസ്‌കാരം നടക്കുമ്പോള്‍ നിസ്‌കാരത്തിന് അലോസരമുണ്ടാക്കുന്ന രീതിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയെന്നറിയുന്നു. കഴിഞ്ഞ ദിവസം മുതല്‍ നിയമം പ്രാബല്യത്തിലായി. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്. ഷാര്‍ജ നഗരപരിധിയില്‍ മസ്ജിദുകള്‍ക്ക് സമീപം നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest