Connect with us

Kerala

അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

കൊല്ലം: അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ തിരുവനന്തപുരം ലോ കോളജിലെ ഭര്‍ത്തൃമതിയായ
പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താന്‍ അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലും പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മുഖം വ്യക്തമായി മറക്കാതെയാണ് ചാനല്‍ അഭിമുഖം സംപ്രേഷണം ചെയ്തത്. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കരുതുന്നു. അധ്യാപകന്‍ റിമാന്‍ഡിലാണ്.

 

Latest