Connect with us

National

മറ നീങ്ങി; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും

Published

|

Last Updated

siddaramaiah

ബാംഗളൂര്‍: കര്‍ണാടകയില്‍ കെ സിദ്ധാരാമയ്യ മുഖ്യമന്ത്രിയാവും. നിലവില്‍ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചു. തിങ്കളാഴ്ച രാവിലെ 11 ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. ഡി.കെ.ശശികുമാറായിരിക്കും ഉപമുഖ്യമന്ത്രി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന വൈകുന്നേരം ഉണ്ടായേക്കും. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ കലഹം ആരംഭിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പമൊയ്‌ലി, മുന്‍ കേന്ദ്രമന്ത്രി എസ് എം കൃഷ്ണ തുടങ്ങിയവരുടെ പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ഇതില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ കേന്ദ്രസംഘം നിരീക്ഷണത്തിന് വന്നിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. 80 ലധികം എംഎല്‍എമാരാണ് സിദ്ധരാമയ്യയെ പിന്തുണച്ചത്. 224 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 121 സീറ്റാണ് ലഭിച്ചത്.

Latest