ടി പി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പി ബി അജണ്ടയിലില്ല: പ്രകാശ് കാരാട്ട്

Posted on: May 10, 2013 9:18 am | Last updated: May 10, 2013 at 4:42 pm
SHARE

ന്യൂഡല്‍ഹി: സി പി എം പോളിറ്റ് ബ്യൂറോ ഡല്‍ഹിയില്‍ തുടങ്ങി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പോളിറ്റ് ബ്യൂറോ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വി എസ് അച്യുതാനന്ദനെതിരെയുള്ള നടപടി പി ബി ചര്‍ച്ച ചെയ്തിട്ടു വേണമെന്നും കാരാട്ട് പറഞ്ഞു.
ടി പി വധം സംബന്ധിച്ച് പാര്‍ട്ടി റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പി ബി അംഗം സീതാറാം യെച്ചൂരി ഇന്നലെ പറഞ്ഞിരുന്നു. വിഷയം ആരെങ്കിലും പി ബിയില്‍ ഉന്നയിക്കുകയാണെങ്കില്‍ അത് ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
അതിനിടെ വാര്‍ത്ത ചോര്‍ത്തല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് വി എസിന്റെ വിശ്വസ്തര്‍ പി ബിക്ക് പരാതി നല്‍കി. വി എസിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളാണ് പരാതി നല്‍കിയത്. വി എസ് പങ്കെടുക്കുന്ന യോഗങ്ങളിലെ വാര്‍ത്തകളും ചോര്‍ത്തിയെന്ന് അവര്‍ പരാതിയില്‍ പറഞ്ഞു.