കൊല്‍ക്കത്തക്ക് ജയം

Posted on: May 10, 2013 8:56 am | Last updated: May 10, 2013 at 4:46 pm
SHARE
rasool
ഐ പി എല്ലില്‍ തന്റെ കന്നി വിക്കറ്റ് നേടിയ പര്‍വേസ് റസൂലിന്റെ ആഹ്ലാദം. ജാക്ക് കാലിസിനെയാണ് റസൂല്‍ പുറത്താക്കിയത്.

പൂനെ: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിന് പൂനെ വോറിയേഴ്‌സിനെതിരെ 46 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത് 152 റണ്‍സിന്റെ വ്ജയലക്ഷ്യം പൂനെയുടെ മുമ്പില്‍ വെച്ചു. എന്നാല്‍ എത്തിപ്പിടിക്കാവുന്ന ടോട്ടലിന് മുമ്പില്‍ പൂനെ 106 റണ്‍സിന് 19.3 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. പ്ലഓഫില്‍ നിന്ന് ഇതിനകം തന്നെ പുറത്തായ ടീമാണ് പൂനെ. 40 റണ്‍സെടുത്ത് ഏഞ്ചലോ മാത്യൂസും 31 രണ്‍സെടുത്ത് റോബിന്‍ ഉത്തപ്പയുമാണ് പൂനെയുടെ സ്‌കോര്‍ 106ല്‍ എത്താന്‍ സഹായിച്ചത്. കൊല്‍ക്കത്തക്കു വേണ്ടി ബാലാജി മൂന്നു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ 44 പന്തില്‍ 50 റണ്‍സെടുത്തു. ഡെഷ്ചാറ്റ് 31 റണ്‍സെടുത്തു. പൂനെയ്ക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.