ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 1000 കടന്നു

Posted on: May 10, 2013 1:27 pm | Last updated: May 10, 2013 at 4:26 pm
SHARE

bangladeshധാക്ക: ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്നുമാത്രം 97 മൃതദേഹങ്ങളാണ് തകര്‍ന്ന് വീണ കെട്ടിടത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്. ഇനിയും നിരവധി മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ ഏപ്രില്‍ 24നാണ് ധാക്കയിലുള്ള തുണിമില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണത്. അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ എത്രപേരുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here