ജെറ്റ് എയര്‍വേസ് സൗജന്യ ബാഗേജ് 15 കിലോഗ്രാമായി കുറച്ചു

Posted on: May 9, 2013 9:19 pm | Last updated: May 9, 2013 at 9:19 pm
SHARE

ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഇക്കോണമി ക്ലാസ് യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി 15 കിലോഗ്രാമായി കുറച്ചു. അതേസമയം കാബിന്‍ ബാഗേജ് തൂക്കം ഏഴ് കിലോഗ്രാമായി തുടരുമെന്നും കമ്പനി അറിയിച്ചു.

15 കിലോഗ്രാമില്‍ കൂടുതലുള്ള യാത്രക്കാരില്‍ നിന്നും ഓരോ ബാഗേജിനും 250 രൂപ നിരക്കില്‍ അധിക ചാര്‍ജ് ഈടാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജെറ്റ് പ്രിവിലേജ് അംഗത്വമുള്ള യാത്രക്കാര്‍ക്ക് 30 കിലോഗ്രാം വരെ സൗജന്യ ബാഗേജ് അനുവദിക്കാമെന്ന വ്യവസ്ഥയില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല.

പരിധി മാറ്റിയത് മെയ് 15 മുതല്‍ നിലവില്‍വരും.