അശ്വിനികുമാറിനെ നിയമവകുപ്പില്‍ നിന്ന് മാറ്റാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

Posted on: May 9, 2013 6:23 pm | Last updated: May 9, 2013 at 9:29 pm
SHARE

aswinikumar law ministerന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ആരോപണവിധേയനായ കേന്ദ്ര നിയമമന്ത്രി അശ്വിനികുമാറിനെ മാറ്റാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. അശ്വിനികുമാറിന് പകരം മറ്റൊരു മുതിര്‍ന്ന കേന്ദ്ര മന്ത്രിക്ക് നിയമവകുപ്പിന്റെ അധിക ചുമതല നല്‍കാനാണ് ആലോചിക്കുന്നത്. അശ്വിനികുമാറിനെ ഉടന്‍ മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രധാമനന്ത്രിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

അതിനിടെ, അശ്വിനികുമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നുവെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിച്ചിട്ടില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here