സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ പത്താം വാര്‍ഷികം ആഘോഷിച്ചു

Posted on: May 9, 2013 6:46 pm | Last updated: May 9, 2013 at 6:46 pm
SHARE

ദോഹ: ദോഹയിലെ സലാത്ത ജദീദില്‍ പ്രവര്‍ത്തിക്കുന്ന കലാസ്ഥാപനമായ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററന്റെ പത്താം വാര്‍ഷികം കലാപരിപാടികളോടുകൂടി അല്‍ ഗസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. സെന്ററിലെ അറുപതോളം വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം കുറിക്കുകയും ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ അവരുടെ വൈവിധ്യങ്ങളായ കലാപ്രകടനങ്ങളിലൂടെ ആസ്വാദകരെ ആകര്‍ഷിക്കുകയും ചെയ്തു. ഇന്ത്യന്‍ ശാസ്ത്രീയ നൃത്ത സംഗീതവും ഉപകരണ സംഗീതവും അരങ്ങേറിയ വേദിയില്‍ പാശ്ചാത്യ ഉപകരണ സംഗീതവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സെന്‍സായ് ഷിഹാബുദ്ധീന്റെ നേത്യത്വത്തില്‍ കരാട്ടേ പ്രകടനവും നടന്നു.

ഇന്ത്യന്‍ എംബസി ഡെപ്യുട്ടി ചീഫ് ശശികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എംബസ്സി സെക്കന്റ് സെക്രട്ടറി ലില്ലി ജോസഫൈന്‍ ബെക്ക്, ഖത്തര്‍ കലാസാസ്‌കാരിക മന്ത്രാലയത്തിലെ മുഹമ്മദ് ഈസ്സ അല്‍ ജാബര്‍,ആഭ്യന്തരമന്ത്രാലയത്തിലെ കമ്മ്യൂണിറ്റി പോലീസിംഗ് ഓഫീസ്സര്‍ ലഫ്റ്റനന്റ് ഖലീഫ അല്‍ കാബി, ഐ.സി.സി. പ്രസിഡണ്ട് തരുണ്‍ ബാസു,ഐ.സി.ബി.എഫ്. പ്രസിഡണ്ട് കരീം അബ്ദുള്ള, ഡി.പി.എസ്. പ്രസിഡണ്ട് ഹസ്സന്‍ ചൗഗ്ലേ, എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശശീധരന്‍,ബിര്‍ള പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീവാസ്തവ, ആഭ്യന്തരമന്ത്രാലയത്തിലെ മീഡിയ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു.