കൊച്ചിയില്‍ വീണ്ടും കുടിവെള്ളം മുടങ്ങും

Posted on: May 9, 2013 5:34 pm | Last updated: May 9, 2013 at 5:34 pm
SHARE

കൊച്ചി: കതൃക്കടവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങും. പോര്‍ട്ട്, കടവന്ത്ര, പശ്ചിമകൊച്ചി, നേവല്‍ബേസ്, തേവര, കോന്തുരുത്തി, കൊച്ചുകടവന്ത്ര എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.

രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണികള്‍ മൂലം കുടിവെള്ളം മുടങ്ങിയത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരുന്നു.