നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: പ്രധാനപ്രതി പിടിയില്‍

Posted on: May 9, 2013 1:50 pm | Last updated: May 9, 2013 at 2:12 pm
SHARE

lissy

കൊച്ചി:നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിലെ പ്രധാനപ്രതി പിടിയില്‍.ലിസി സോജനാണ്പിടിയിലായത്.

കൊടുങ്ങല്ലൂരില്‍ നിന്നാണ് പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

ഗള്‍ഫില്‍ ലീനാ ബഷീര്‍ എന്നറിയപ്പെടുന്ന ഇവരാണ് പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഗള്‍ഫിലെ പെണ്‍വാണിഭ സംഘങ്ങളുടെ മുഖ്യ ഇടനിലക്കാരിയാണ്.

കഴക്കൂട്ടം സ്വദേശിയായ പെണ്‍കുട്ടിയെ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടത്തിയ കേസിലെ മുഖ്യപ്രതിയാണിവര്‍. ഇന്ത്യയില്‍നിന്നും ശ്രീലങ്കയില്‍നിന്നും ഫിലിപ്പീന്‍സില്‍നിന്നുമെല്ലാം ഇവര്‍ പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക് കടത്തിയിരുന്നു.
വിദേശത്ത് ഒളിവിലാണെന്നാണ് പൊലീസ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ ഇന്ത്യയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.