Connect with us

Ongoing News

പാക്ക് തടവുകാരന്‍ സനാവുള്ള ഹഖ് മരിച്ചു

Published

|

Last Updated

ചണ്ഡിഗഡ്: ജമ്മു ജയിലില്‍ സഹതടവുകാന്റെ മര്‍ദനമേറ്റ് ചണ്ഡിഗഡ് ആശുപത്രിയില്‍ ചികിലല്‍സയില്‍ കഴിയുന്നപാക്കിസ്താന്‍ തടവുകാരനായ സനാവുള്ള ഹഖ് രഞ്ജ (52) മരിച്ചു. ചണ്ഡിഗഡിലെ ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ചരക്കായിരുന്നു മരണം സംഭവിച്ചത്.സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്നും മൃതദേഹം വിട്ട് നല്‍കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.ഈ മാസം മൂന്നിനാണ് ജമ്മുകോട് ജയിലില്‍ വെച്ച് സനാവുള്ളക്ക് സഹതടവുകാരന്റെ മര്‍ദനമേറ്റത്.സരബ്ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമെന്നോണമാണ് ജമ്മുവിലെ ജയിലില്‍ സഹ തടവുകാര്‍ പാക്കിസ്ഥാന്‍കാരനായ സനാവുള്ളയെ അക്രമിച്ചത്.സഹ തടവുകാരനും വിമുക്ത ഭടനുമായ വിനോദ് കുമാര്‍ സനാവുള്ളയെ കോടാലി കൊണ്ട് അക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സനാവുള്ളയെ ചികില്‍സക്കായി കൈമാറണമെന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.ബുധനാഴ്ച വൃക്ക തകരാറിലായതിനെ തുടര്‍ന്ന് സനാഉല്ലയുടെ ആരോഗ്യസ്ഥിതി മോശമായത്. കഴിഞ്ഞ ദിവസത്തെ മെഡിക്കല്‍ ബുള്ളറ്റിനിലും നില ഗുരുതരമാണെന്ന് വ്യക്തമാക്കിയിരുന്നു.സനാഉല്ലയെ കാണാന്‍ സനാഉല്ലയുടെ രണ്ടു ബന്ധുക്കളെയും ദല്‍ഹിയിലെ പാകിസ്താന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥരെയും ഇന്ത്യ അനുവദിച്ചിരുന്നു. ജീവന്‍ രക്ഷിക്കാന്‍ പ്രയാസമാണെന്നും വിമാനമാര്‍ഗം പാകിസ്താനിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നും ചണ്ഡിഗഢിലെ പി.ജി.ഐ.എം.ആര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പാക്കിസ്താന്‍ സിലാക്കോട്ട് സ്വദേശിയായ സനാഉല്ല 1999ല്‍ ഭീകരാക്രമണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളില്‍ അറസ്റ്റിലായിരുന്നത്. 15 വര്‍ഷത്തോളമായി സനാഉല്ല ഇന്ത്യന്‍ തടവില്‍ കഴിയുകയായിരുന്നു.

അതേ സമയം അന്താരാഷ്ട്ര അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാക്കിസ്ഥാന് വിട്ട് നല്‍കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.

---- facebook comment plugin here -----

Latest