‘നിതാഖത് മലയാളി അറിഞ്ഞതും അറിയേണ്ടതും’ ഐ എം സി സി സെമിനാര്‍

Posted on: May 9, 2013 1:46 am | Last updated: May 9, 2013 at 1:46 am
SHARE

മലപ്പുറം: സഊദി അറ്യേബയിലെ സ്വദേശിവത്കരണത്തവുമായി ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്ന നിതാഖത് ചട്ടങ്ങളെ കുറിച്ചും ഈ നിയമം മലയാളി വായിച്ചതങ്ങനെ എന്നും വിശദമായി വിശകലനം ചെയ്യാന്‍ ഐ എന്‍ എല്ലിന്റെ ഗള്‍ഫ് പോഷക സംഘടനയായ ഐ എം സി സി കേരളത്തില്‍ സെമിനാര്‍ സംഘടിപ്പക്കും.
നിതാഖത് ആശങ്ക മാത്രം ജനിപ്പിക്കുന്നതും പല ആശങ്കക്കും അവസരം നല്‍കുന്നതുമാണ്. ഇത്തരം വിഷയങ്ങളെ സെമിനാറില്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നതാണ്. സെമിനാര്‍ രൂപപ്പെടുന്ന ആശയങ്ങളെ ക്രോഡീകരിച്ച് പുനരധിവാസ പദ്ധതിയുടെ ശാസ്ത്രീയമായ രേഖ ഐ എന്‍ എല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും മാധ്യമങ്ങള്‍ക്കും സമര്‍പ്പിക്കും. മാതൃസംഘടനയായ ഐ എന്‍ എല്ലുമായി സഹകരിച്ച് നാളെ ഉച്ചക്ക് മൂന്ന് മണിക്ക് ചെമ്മാട് മെക്കോ കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാര്‍ നടക്കുന്നത്. പ്രവാസി സംഘം കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഐ എന്‍ എല്‍ കേരള സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബാണ് മോഡറേറ്റര്‍, ഐ എം സി സി സഊദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി പി അന്‍വര്‍ സാദത്ത് വിഷയം അവതരിപ്പിക്കും. വിവിധ രംഗങ്ങളിലെ പ്രഗത്ഭരായ സി കെ അബ്ദുല്‍ അസീസ്, എ പി അഹമ്മദ്, വി എം സുബൈര്‍, ടി ബഷീര്‍ അഹമ്മദ് പ്രസംഗിക്കും. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here