Connect with us

Wayanad

എസ് എസ് എഫ് വായനാ വാരാചരണത്തിന് തുടക്കമായി

Published

|

Last Updated

കല്‍പ്പറ്റ: അറിവിനെ ആയുധമാക്കി പ്രബുദ്ധതയോടെ കര്‍മ്മ നിലങ്ങളില്‍ പ്രവര്‍ത്തകരെ സമര സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വായനയിലൂടെ അറിവും കാവ്ചപ്പാടും ജ്വലിപ്പിച്ചെടുക്കുന്നതിന് എസ് എസ് എഫ് നടത്തുന്ന വായനാ വാരാചരണത്തിന് തുടക്കമായി. മുഴുവന്‍ ഐടീം അംഗങ്ങളും ജില്ലാ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഈ മാസം 16നകം രിസാലാ വരിക്കാരായി ചേരും.

സമരമാണ് ജീവിതമെന്ന പ്രമേയത്തെ നെഞ്ചേറ്റിയ പ്രവര്‍ത്തകര്‍ രിസാല സ്‌ക്വയറില്‍ നടന്ന പ്രഖ്യാപനം ഇതോടെ യാഥാര്‍ഥ്യമാക്കും. രിസാല വായിച്ചും ജീവിതത്തില്‍ പകര്‍ത്തിയും രണ്ടാം സമര മുഖം തുറക്കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. വായനാ വാരാചരണത്തിന്റെ ഭാഗമായി മുഴുവന്‍ ഡിവിഷനുകളിലും പ്രവര്‍ത്തക സമിതി അംഗങ്ങളും ഐടീം അംഗങ്ങളും പങ്കെടുകക്കുന്ന കണ്‍വെന്‍ഷനുകള്‍ ചേരും. ഈ മാസം 16ന് വരിചേര്‍ക്കല്‍ പൂര്‍ത്തിയാകുന്നതോടെ പൊതുവായനക്കാരിലേക്ക് രിസാല സന്ദേശ പ്രചാരണം ശക്തിപ്പെടുത്തും. ആലോചന യോഗത്തില്‍ ശമീര്‍ ബാഖവി, ശാഹിദ് സഖാഫി, റസാഖ് കാക്കവയല്‍, അബ്ദുസ്സലാം സഖാഫി എന്നിവര്‍ പങ്കെടുത്തു.