Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും ഗ്രാമീണ റോഡുകളഉടെ പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എം അലി അറിയിച്ചു.
മാനത്ത്മംഗലം എ എം എല്‍ പി സ്‌കൂള്‍ റോഡ്, കോവിലകംപടി മദ്‌റസ റോഡ്, മനഴി എ വി കോളനി, രാമന്‍തിരുത്തി, അത്തിക്കാടന്‍കുണ്ട് വടക്കേക്കര കോളനി ലിങ്ക് റോഡ്, വലിയപറമ്പ് അത്താണി വയങ്കരപ്പാടം, പള്ളിക്കുന്ന് ചുങ്കം, കാപ്പ് പള്ളിപ്പടി വല്ലംകുളം, ചെറുള്ളിക്കുളം, പെരങ്ങരകുന്ന്, അരക്കുപറമ്പ് കളത്തില്‍ ക്ഷേത്രം, നരിമുക്ക്പാറ കാപ്പ് പറമ്പ് റോഡ്, ജുമുഅ മസ്ജിദ് ഉപ്പുംകാപ്പ് റോഡ്, വില്ലുപടി കുന്നത്തുംവട്ടറോഡ്, മാട്ടറ സബ്‌സെന്റര്‍, അമ്പലംകുന്ന്, കുറ്റിപ്പുളി എരവിമംഗലം സ്‌കൂള്‍റോ##്, മുണ്ടുപാറ പരിയാപുരം റോഡ്, മിംമുള്ളി-കണ്ണത്തുചോല-പാറക്കണ്ണി റോഡ്, കൊരമ്പിക്കാട്-മലായിപ്പറമ്പ്, പാറല്‍ പൊന്നുള്ള പെരുവക്കടവ്, മേല്‍കുന്നപ്പടി കക്കാട്ട് പടി, പുളിങ്കാവ്-വെങ്ങാടന്‍ കണ്ടപ്പത്ത് റോഡ്, ആലുകൂട്ടം കാവുംപറമ്പന്‍ ഗോള്‍ഡന്‍ റോഡ്, ആലംമ്പാറ പൂഴിക്കുന്ന് റോഡ്, പൂഴിക്കുന്ന് പടക്കന്‍പാഴൂര്‍ പള്ളിപ്പടി, കിഴക്കേകുളമ്പ-ചെമ്മലറോഡ് എന്നീ റോഡുകളുടെ വികസനത്തിനാണ് രണ്ട് ലക്ഷം രൂപ വീതം തുക അനുവദിച്ചത്.