Connect with us

Malappuram

ചോക്കാട് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

കാളികാവ്: ചോക്കാട് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം പാടെ താളം തെറ്റി. പെടയന്താള്‍ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് വിവാദങ്ങളും സമ്മര്‍ദ്ദങ്ങളും കൂടിയതോടെ ജീവനക്കാര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചിരിക്കയാണ്.
ഇതോടെ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ നിരവധി ജീവനക്കാര്‍ ഇതിനോടകം സ്ഥലം മാറിപ്പോകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ചോക്കാട് വില്ലേജ് ഓഫീസറായി ചുമതലയെടുത്ത തിരുവനന്തപുരം സ്വദേശി ഓമനക്കുട്ടന്‍ നീണ്ട അവധിയിലാണ്.
സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഉണ്ണികൃഷ്ണനും നീണ്ട അവധിയിലാണ്. മറ്റൊരു സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് തൊട്ടടുത്ത അമരംബലം വില്ലേജ് ഓഫീസറുടെ ചാര്‍ജ്ജ് നല്‍കിയതിനാല്‍ അദ്ദേഹം അവിടെയാണ് ജോലിചെയ്യുന്നത്. ഇപ്പോള്‍ രണ്ട് വില്ലേജ് മാന്‍മാര്‍ മാത്രമാണ് ഓഫീസില്‍ ഉള്ളത്.
ഇവര്‍ക്ക് രണ്ട് പേര്‍ക്കും കാര്യമായ അധികാരങ്ങളൊന്നുമില്ല. ഇതോടെ വില്ലേജ് ഓഫീസില്‍ ആളില്ലാത്ത അവസ്ഥയായി. ഇതോടെ നൂറ് കണക്കിനാളുകള്‍ ദുരിതത്തിലായി. കാളികാവ് വില്ലേജ് ഓഫീസര്‍ക്ക് രണ്ട് ദിവസമായി അധിക ചുമതല നല്‍കിയിരികികുകയാണ്.

Latest