മുഅല്ലിം സഹായ നിധി പ്രഖ്യാപന സമ്മേളനം ഇന്ന്

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 1:09 am
SHARE

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിക്ക് സ്ഥിര വരുമാനം ലക്ഷ്യമിട്ട് സ്വരൂപിക്കുന്ന അഞ്ച് കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുന്ന സമ്മേളനം ഇന്ന് കാലിക്കറ്റ് ടവറില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ എസ് ജെ എം സംസ്ഥാന പ്രസിഡന്റ് സയ്യിദലി ബാഫഖി അധ്യക്ഷത വഹിക്കും. എസ് വൈ എസ് പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പദ്ധതി പ്രഖ്യാപനം നടത്തും. ഡോ. അബ്ദുല്‍ അസീസ് ഫൈസി ‘മുഅല്ലിം മുന്നേറ്റം’ അവതരിപ്പിക്കും. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി പദ്ധതി വിശദീകരിക്കും.
സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, തെന്നല അബൂഹനീഫല്‍ ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്ല്യാപള്ളി, അബ്ദുല്‍ ജലീല്‍ സഖാഫി, യഅ്ഖൂബ് ഫൈസി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പ്രമുഖ ഉമറാക്കളും സംബന്ധിക്കും. എല്ലാ റൈഞ്ചുകളില്‍ നിന്നും പ്രസിഡന്റ്, സെക്രട്ടറി, പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളര്‍, പ്രസിദ്ധീകരണ വിഭാഗം കണ്‍വീനര്‍മാരും എസ് ജെ എം സംസ്ഥാന കൗണ്‍സിലര്‍മാരും എത്തിച്ചേരണമെന്ന് എസ് ജെ എം ഓഫീസില്‍ നിന്ന് അറിയിച്ചു.