അജയ്യരായി ചെന്നൈ

Posted on: May 9, 2013 1:07 am | Last updated: May 9, 2013 at 1:07 am
SHARE
hussey
ഹസിയുടെ ബാറ്റിംഗ്‌

ഹൈദരാബാദ്: റണ്‍മഴയായ് റെയ്‌ന വീണ്ടും പെയ്തിറങ്ങിയപ്പോള്‍ ഹൈദരാബാദിനെ 77 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ ഐ പി എല്ലില്‍ ജൈത്രയാത്ര തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 224 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 52 പന്തില്‍ 99 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ബാറ്റിംഗ് താരമായത്. മൈക്ക് ഹസി 42 പന്തില്‍ 67 റണ്‍സെടുത്തു.
സ്‌കോര്‍: ചെന്നൈ: 20 ഓവറില്‍ 223/3
ഹൈദരാബാദ്: 20 ഓവറില്‍ 8 വിക്കറ്റിന് 146
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ചെന്നൈയുടെ കൂറ്റന്‍ സ്‌കോറിന് മറുപടി നല്‍കാന്‍ അതു മതിയായിരുന്നില്ല. പാര്‍ഥിവ് പട്ടേലും കരണ്‍ ശര്‍മയുമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here