ശിഷ്യ സംഗമം ആവേശമായി

Posted on: May 9, 2013 6:00 am | Last updated: May 8, 2013 at 11:00 pm
SHARE

ഹസനിയ്യ നഗര്‍: ശൈഖുന കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാരുടെതുഹ്ഫ ദര്‍സിന്റെ നാല്‍പ്പതാം വാര്‍ഷിക പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സംഘടിപ്പിക്കപ്പെട്ട ശിഷ്യസംഗമം ആവേശമായി.
പൊട്ടച്ചിറ അന്‍വരിയ്യയില്‍ നിന്നും കല്ലേക്കാട് ജാമിഅഹസനിയ്യയില്‍ നിന്നും പഠിച്ചിറങ്ങിയ പണ്ഡിതന്‍മാര്‍ ഒന്നിച്ചിരുന്നപ്പോള്‍ കേരളീയ വൈജ്ഞാനിക മണ്ഡലത്തില്‍ അവിസ്മരണീയ വിജ്ഞാനീയ ഇടമുറപ്പിച്ച അഭിവന്ദ്യ ഗുരുവിന്റെ ഇന്നലെകളുടെ ധന്യ നിമിഷങ്ങളുടെ സ്മരണകള്‍ക്ക് സംഗമം സാക്ഷിയായി.
കാലത്തിന്റെ വെല്ലുവിളികളെ ധീരമായി നേരിട്ട നൂറ് കണക്കിന് പ്രതിഭശാലികള്‍ക്ക് ജന്മം നല്‍കിയ സമുന്നതനായ പണ്ഡിതനാണ് കെ പി മുഹമ്മദ് മുസ്‌ലിയാരാണെന്ന് സംഗമം ഉദ്ഘാടനം ചെയ്യവേ ജാമിഅ ഹസനിയ്യ ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി പറഞ്ഞു. പേന കൊും പ്രതിഭാത്വം കൊും യുവത്വ കാലങ്ങളില്‍ പ്രബോധന പാഖേയങ്ങളില്‍ ഉസ്താദ് നടത്തിയ ഇടപെടലുകള്‍ ഇന്നും സാഭിമാനം സ്മരണീയമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
യോഗത്തില്‍ കെ കെ അബുബക്കര്‍ മുസ്‌ലിയാര്‍ താഴേക്കോട് അധ്യക്ഷത വഹിച്ചു. ഐ എം കെ ഫൈസി കല്ലൂര്‍, ഷാഫി ഫൈസി മഞ്ചേരി, അബ്ദുള്‍ അസീസ് ഫൈസി കുടല്ലൂര്‍, സ്വാദിഖ് അന്‍വരി പ്രസംഗിച്ചു. എന്‍ കെ സിറാജൂദ്ദീന്‍ ഫൈസി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
സിദ്ദീഖ് അല്‍ഹസനി മേപ്പറമ്പ് സ്വാഗതവും മുഹമ്മദ് അല്‍ഹസനി കരിയണ്ണൂര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here