Connect with us

Sports

ഐ ലീഗ് കിരീടം ചര്‍ച്ചിലിന്‌

Published

|

Last Updated

ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീം ഐ ലീഗ് കിരീടവുമായി

വാസ്‌കൊ: ഐലീഗ് ഫുട്‌ബോള്‍ കിരീടം ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്. ഇന്നലെ ലീഗ് മത്സരത്തില്‍ മോഹന്‍ ബഗാനോട് സമനില നേടിയതോടെ ചര്‍ച്ചില്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.
25 മത്സരങ്ങളില്‍ നിന്ന് 15 വിജയവും ഏഴ് സമനിലയും നേടിയ ചര്‍ച്ചില്‍ ഒരു റൗണ്ട് മത്സരം ബാക്കി നില്‍ക്കേ മൂന്ന് പോയിന്റിന്റെ ലീഡോടെയാണ് കിരീടം സ്വന്തമാക്കിയത്. ഇത് രണ്ടാമത്തെ ഐ ലീഗ് കിരീടമാണ് ചര്‍ച്ചിലിന്. 2008-9 സീസണിലാണ് ആദ്യ കിരീട നേട്ടം. സ്വന്തം നാട്ടില്‍ മെയ് 12 ന് എയര്‍ ഇന്ത്യയ്‌ക്കെതിരെയാണ് ചര്‍ച്ചിലിന്റെ അവസാന ലീഗ് മത്സരം.

70 ലക്ഷം രൂപയാണ് ഐ ലീഗിന്റെ സമ്മാനത്തുക.