പറവൂര്‍ പീഡനം: പെണ്‍കുട്ടിയുടെ പിതാവിന് 10 വര്‍ഷം തടവ്

Posted on: May 8, 2013 3:55 pm | Last updated: May 8, 2013 at 6:58 pm
SHARE

rapeകൊച്ചി: പറവൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുബൈറിന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവ് വിധിച്ചു. മൂന്നാം പ്രതിയും ഇടനിലക്കാരിയുമായിരുന്ന ഓമനക്ക് 7 വര്‍ഷം തടവും നാലാം പ്രതി കുമ്മനാര്‍ സ്വദേശി അനീഷിന് പത്ത് വര്‍ഷം തടവും വിധിച്ചു. പെണ്‍കുട്ടിയുടെ മാതാവ് സുബൈദ, പെരുമ്പാവൂര്‍ സ്വദേശി ലൈജു, ആലുവ പട്ടിമറ്റം സ്വദേശി റിനില്‍ എന്നിവരെ കോടതി വെറുതെവിട്ടു. നേരത്തെയുള്ള കേസുകളിലും പെണ്‍കുട്ടിയുടെ പിതാവിന് ശിക്ഷി ലഭിച്ചിട്ടുണ്ട്.